അര്‍ച്ചന രാമസുന്ദരം ഐപിഎസ് പുതിയ സിബിഐ ഡയറക്ടര്‍

258

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ സിബിഐ ഡയറക്ടറായി തമിഴ്നാട് കേഡറിലുള്ള ഐപിഎസ് ഓഫിസറായ അര്‍ച്ചന രാമസുന്ദരത്തെ നിയമിച്ചു. രാജ്യത്ത് ഇതാദ്യമായിട്ടാണ് സിബിഐയ്ക്ക് വനിതാ ഡയറക്ടറെ നിയമിക്കുന്നത്. താല്‍ക്കാലിക സിബിഐ ഡയറക്ടറായി ഗുജറാത്ത് കേഡറിലുള്ള ഉദ്യോഗസ്ഥന്‍ ആര്‍കെ അസ്താനയെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിയമനത്തിനെതിരേ സുപ്രിം കോടതിയില്‍ ഹരജിയും എത്തിയിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ സിബിഐ ഡയറക്ടറെ നിയമിക്കാന്‍ ധാരണയായത്.

NO COMMENTS

LEAVE A REPLY