കോട്ടയത്ത് യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ ബൈക്കില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

155

കോട്ടയം: കോട്ടയം വാഴൂരില്‍ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. പാറക്കുളത്തില്‍ ബൈക്കില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചത്. മുകേഷിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കഴിഞ്ഞ ദിവസമാണ് കൈനകരി പൊലീസില്‍ പരാതി നല്‍കിയത്.
നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS