സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലെന്ന് വൈദ്യുതി മന്ത്രി എം.എം മണി

222

സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പവര്‍കട്ട് വേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി അതിജീവിക്കുന്നതിനായി കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതിവാങ്ങാന്‍ തീരുമാനിച്ചതായും മന്ത്രി കോഴിക്കോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് ഇതിനോടകം പുറത്തുവന്ന വിവരങ്ങളെ ശരിവെയ്ക്കുകയായിരുന്നു മന്ത്രി എം.എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. കൂടുതല്‍ പ്രതിസന്ധിയുണ്ടായാല്‍ സഹായിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയത് മാത്രമാണ് ആശ്വാസം. കേന്ദ്രപൂളില്‍ നിന്ന് ഇനിയും കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. പവര്‍കട്ട് ഏര്‍പ്പെടുത്താതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നതെന്നും മന്ത്രി പറയുന്നു. വൈദ്യുതി ക്ഷാമം പരിഗണിച്ച് സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ജലവൈദ്യുത പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പള്ളിവാസല്‍ പദ്ധതിയാണ് പരിഗണിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കൂടുതല്‍ കാറ്റാടി വൈദ്യുതി പദ്ധതികള്‍ തുടങ്ങുമെന്നും ഇതിനായി സ്വകാര്യ സംരഭകരെയടക്കം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY