ധീര ജവാന്റെ കുടുംബം ജീവിക്കാന്‍ പോരാടുന്നു…

183

തീവ്രവാദികളുടെ തോക്കിനിരയായ കുടുംബം അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ വലയുന്നു.
ആറ് മാസം മുന്‍മ്പ് ആസ്സമിലെ കൊഹിമയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ആസ്സം റെഫിള്‍സ്സിലെ റൈഫിള്‍മാന്‍ ആലപ്പുഴ ജില്ലയിലെ കരീലകുളങ്ങര മലമേല്‍ഭാഗം സായൂജ്യം വീട്ടില്‍ സജീവിന്റെ കുടുംബമാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നത്.ഒരു ജോലിയെങ്കിലും നല്‍കി രക്ഷിക്കൂ എന്നാണ് സജീവിന്റെ ഭാര്യ ജിഷ സര്‍ക്കാരിനോട് അപേക്ഷിക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ കൊടുത്തതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കഴിഞ്ഞ മാസം കിട്ടിയ ഒരുലക്ഷം രൂപയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആകെ സഹായം.പിന്നെ ലഭിച്ചത് മുഴുവന്‍ സഹായ വാഗ്ദാനങ്ങള്‍ മാത്രം.
രണ്ടര വര്‍ഷം മുന്‍മ്പ് കായംകുളം എസ് ബി എെ യില്‍ നിന്ന് എട്ടരലക്ഷം രൂപ വായ്പയെടുത്താണ് സജീവ് വീട് പണിതത്.പ്രതിമാസം 8500 രുപയാണ് തിരിച്ചടവ്.ഭാര്യക്ക് 6075 രൂപയാണ് പെന്‍ഷന്‍ കിട്ടുന്നത്.ഈ തുക വായ്പ അടച്ചു തീര്‍ക്കാന്‍ പോലും തികയില്ലെന്നിരിക്കെ കുട്ടികളുടെ വിദ്യാഭ്യാസ വീട്ടു ചിലവും ചികിത്സാ ചിലവുകളും കണ്ടെത്താതെ നട്ടം തിരിയുകയാണ് ആ ധീരജവാന്റെ ഭാര്യ.ഇതിനിടയാണ് ബാങ്കിന്റെ ജപ്തി ഭീഷണിയും.
സൈനിക ക്യാമ്പിലേക്ക് ആവശ്യമായ വെള്ളമെടുത്ത് മടങ്ങുമ്പോള്‍ തീവ്രവാദികള്‍ ബോംബ് സ്ഫോടനം നടത്തിയാണ് സജീവനടക്കം ഏഴ് സൈനികരെ തട്ടിക്കൊണ്ട് പോയി വധിച്ചത്.വ്യദ്ധരായ മാതാപിതാക്കളും രണ്ട് കുട്ടികളും അടങ്ങുന്നതാണ് സജീവന്റെ കുടുംബം.
യുദ്ധത്തിലോ സമാനരീതിയിലോ കോല്ലപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ സൈനിക സഹായ നിധിയില്‍ നിന്ന് സഹായം നല്‍കാന്‍ കഴിയും.
കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം നല്‍കിയ സര്‍ക്കാര്‍ പത്ത് ലക്ഷമെങ്കിലും നല്‍കിയാല്‍ ഈ കുടുംബം ജപ്തിയില്‍ നിന്നെങ്കിലും രക്ഷപ്പെടും..

NO COMMENTS

LEAVE A REPLY