ജയലളതയുടെ സഹോദരപുത്രി പുതിയ പാര്‍ട്ടി രൂപീകരിച്ചു

193

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. എഐഎംഒ എന്ന പേരിലാണ് പുതിയ പാര്‍ട്ടി. നേരത്തെ എഐഎഡിഎംകെ പാര്‍ട്ടിയുടെ അധ്യക്ഷയാക്കണമെന്ന് ദീപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം നിരാകരിച്ചതോടെയാണ് പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ജയലളിതയുടെ തോഴിയും ഇപ്പോഴത്തെ എഐഎഡിഎംകെ അധ്യക്ഷയുമായ ശശികലാ നടരാജനോട് അഭിപ്രായവ്യത്യാസമുള്ള വിമതരല്‍ പുതിയ പാര്‍ട്ടിയില്‍ എത്തുമെന്നാണ് ദീപയുടെ കണക്കുകൂട്ടല്‍. അണ്ണാഡി.എം.കെ സ്ഥാപകനായ എം.ജി.ആറിന്റെ ജന്മശതാബ്ദി ദിനം കൂടിയായ ഇന്ന് അവര്‍ പുതിയപാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങളുടെ പുരോഗതിക്കായി ജയലളിത ഏറ്റെടുത്ത ദൗത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അതു നിറവേറ്റുമെന്നും കഴിഞ്ഞദിവസം ചെന്നൈ ടി.നഗറിലെ വസതിക്കുമുന്നില്‍ തടിച്ചുകൂടിയ അണ്ണാഡി.എം.കെ പ്രവര്‍ത്തകരോട് ദീപ പറഞ്ഞു. ജയലളിതയെ പോലെ പച്ച സാരി അണിഞ്ഞാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിതയെ പോലെ സാദ്യശ്യമുള്ള ദീപ അമ്മയുടെ പിന്‍ഗാമിയാകണമെന്ന് ഒരു വിഭാഗം അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവരികയാണ്. പൊങ്കല്‍ ദിനമായ കഴിഞ്ഞദിവസങ്ങളില്‍ ധാരാളം പ്രവര്‍ത്തകരാണ് ഇവരുടെ വസതിയിലേക്ക് എത്തിയത്. അസംതൃപ്തരായ അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ദീപയുടെ പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത് വരുന്നു.

NO COMMENTS

LEAVE A REPLY