ഓഫീസിൽ ഓണക്കച്ചവടം അനുവദിക്കില്ലെന്നും ജോലി സമയത്ത് പൂക്കളമത്സരം നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

276

തിരുവനന്തപുരം: ഓഫീസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാഘോഷത്തിന് നിയന്ത്രണം. ഓഫീസിൽ ഓണക്കച്ചവടം അനുവദിക്കില്ലെന്നും ജോലി സമയത്ത് പൂക്കളമത്സരം നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
ഓണം ആഘോഷമാക്കാം പക്ഷെ അത് ഓഫീസ് സമയത്ത് വേണ്ടെന്നാണ് സര്‍ക്കാര്‍ ജീവനക്കാരോട് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. സെക്രട്ടേറിയറ്റിൽ അടക്കം സര്‍ക്കാര്‍ ഓഫീസുകളിൽ പലതരം ഓണക്കച്ചവടങ്ങൾ പതിവാണ് . പൂക്കളമിടാനും ജോലി സമയം ഉപയോഗിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എതിരഭിപ്രായമാണ് . ജീവനക്കാര്‍ക്ക് ആവശ്യത്തിന് അവധികിട്ടുന്നുണ്ട് . ആഘോഷം അപ്പോൾമതിയെന്നാണ് പിണറായി വിജയന്‍റെ നിലപാട്.
ഓണം മെട്രോഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണാഘോഷത്തെക്കുറിച്ചുള്ള നിര്‍ദ്ധേശം നല്‍കിയത്. ഓരോ ഫയലുകളിലും ഓരോ ജീവിതമാണെന്നും നെഗറ്റീവ് ഫയൽനോട്ടം അവസാനിപ്പിക്കണമെന്നും നേരത്തെയും മുഖ്യമന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓണത്തിന്‍റെ പേരിൽ ആഘോഷം അതിരുകടക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

NO COMMENTS

LEAVE A REPLY