സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും

238

കൊല്ലം : സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തിനേയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തു. വിദ്യാര്‍ഥി നേതാവും ജെ.എന്‍.യു മുന്‍ യൂണിയന്‍ ചെയര്‍മാനുമായ കനയ്യകുമാറിനെ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി.
ഇതിന് പുറമെ 125 അംഗ ദേശീയ കൗണ്‍സിലിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം നല്‍കി. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലില്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി പന്ന്യന്‍ രവീന്ദ്രനെയും തിരഞ്ഞെടുത്തു. ഇ. ചന്ദ്രശേഖരന്‍, എന്‍ അനിരുദ്ധന്‍, കെ.പി രാജേന്ദ്രന്‍, എന്‍ രാജന്‍, പി വസന്തം എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ പുതുതായി കേരളത്തില്‍ നിന്ന് എത്തിയവര്‍. കാന്‍ഡിഡേറ്റ് അംഗമായി മഹേഷ് കക്കത്തിനെയും ഉള്‍പ്പെടുത്തി.

NO COMMENTS