താത്കാലിക നിയമനം – എറണാകുളം

177

കൊച്ചി: ടൂറിസം വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ നിലവിലുളള രണ്ട് താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ കോഴ്‌സ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ആറിന് രാവിലെ 11-ന് എറണാകുളം ഗവ: ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ടുക. ഫോണ്‍ (0484-2360502)

സൈക്കോളജി അപ്രന്റൈസ് നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ഗവ: സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റൈസിനെ പ്രതിമാസം 16000 രൂപ നിരക്കില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30 ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

NO COMMENTS