ബ്രെക്സിറ്റിന് ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം

319

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് അംഗീകാരം നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്‍റ്. 122നെതിരെ 494 വോട്ടിനാണ് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് ബ്രെക്സിറ്റിന് അനുമതി നല്‍കിയത്. മൂന്ന് ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് അംഗീകാരം നല്‍കിയത്. 122 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 494 പേരാണ് ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ബ്രെക്സിറ്റ് നടപടികള്‍ ആരംഭിക്കാന്‍ ഇനി പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സിന്‍റെ അനുമതി വേണം. അടുത്തമാസം അവസാനത്തോടെ യൂറോപ്യന്‍ യൂണിയന്‍ വിടാനുളേ്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് പ്രധാനമന്ത്രി തേരെസേ മെയുടെ ശ്രമം. അതിന് മുന്‍പായി ഉപരിസഭയുടെ അംഗീകാരം കൂടി നേടേണ്ടതുണ്ട്.
അധോസഭയുടെ അംഗീകാരം നേടിയത് ചരിത്രപരമായ നിമിഷമാണെന്ന് ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പവിട്ട് വന്ന് ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുക്കും.

NO COMMENTS

LEAVE A REPLY