ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യ സെമിയില്‍

231

ലഖ്നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍. സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ടിക്കറ്റുറപ്പിച്ചത്. വെള്ളിയാഴ്ച്ച നടക്കുന്ന സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്പെയ്നാണ് ആദ്യം മുന്നിലെത്തിയത്. 22ാം മിനിറ്റില്‍ മാര്‍ക്ക് സെറാഹിമ സ്പെയ്നിന് ലീഡ് നല്‍കി.
എന്നാല്‍ തിരിച്ചടിച്ച ഇന്ത്യ 57ാം മിനിറ്റില്‍ സിമ്രാന്‍ജീത്ത് സിംഗിലൂടെ സമനില പിടിച്ചു. ഒമ്ബത് മിനിറ്റിന് ശേഷം പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച്‌ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യക്ക് വിജയഗോള്‍ സമ്മാനിച്ചു. റോട്ടര്‍ഡാമില്‍ നടന്ന 2005ലെ ലോകകപ്പില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ സ്പെയ്നിനോട് പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യക്ക് ഈ വിജയം. അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയ ബെല്‍ജിയവും ഇംഗ്ലണ്ടിനെ 4-2ന് തോല്‍പ്പിച്ച ജര്‍മനിയും തമ്മിലാണ് മറ്റൊരു സെമിഫൈനല്‍.

NO COMMENTS

LEAVE A REPLY