ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ – സംസ്ഥാനത്തെ മൂന്ന് പ്രമുഖ നേതാക്കൾ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

225

ലുധിയാന: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പൊതുതിരഞ്ഞെടുപ്പിലും സംസ്ഥാത്ത് ആവര്‍ത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. ഇതിനിടെയാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കി നേതാക്കളുടെ കുത്തൊഴുക്ക് തുടരുന്നത്.നേരത്തെ എന്‍ഡിഎ വിട്ട് മൂന്ന് പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജപി എംപിയായ സാവിത്രി ഫൂലേ ഉള്‍പ്പെടെയുള്ളവരായിരുന്നു കോണ്‍ഗ്രസില്‍ എത്തിയത്.

മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ഗുര്‍ലാല്‍ സാലിയ മറ്റ് നേതാക്കളായ മോഹന്‍ ലാല്‍ , രാജീന്ദര്‍ സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ സാന്നിധ്യത്തിലാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം. മുന്‍ ശിരോമണി അകാലി ദള്‍ നേതാവും എംഎല്‍എയുമായ മോഹല്‍ ലാല്‍ മുന്‍ ബിജെപി മന്ത്രി ചൗധരി സ്വര്‍ണ രാമന്‍റെ മകനാണ്. സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രബല നേതാവാണ് സ്വര്‍ണ രാം.

സ്വര്‍ണരാം 2007-2012 കാലഘട്ടത്തില്‍ ശിരോമണി അകാലിദള്‍-ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്നു. 2016 ല്‍ അസംബ്ലി തിരഞ്ഞെടുപ്പ് വേളയില്‍ മോഹന്‍ ലാല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.1997-2002 കാലഘട്ടത്തില്‍ ശിരോമണി അകാല്‍ദളിന്‍റെ എംഎല്‍എയായിരുന്നു മോഹന്‍ ലാല്‍. എന്നാല്‍ 2002 ല്‍ മോഹന്‍ ലാലിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചു. ഇതോടെ അദ്ദേഹം ബിജെപിയോട് ഇടഞ്ഞു.പിന്നാലെ ബിഎസ്പിയിലേക്ക് ചുവടുമാറി.എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ബിഎസ്പി വിട്ടു.പിന്നീടാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്.ബിഎസ്പിയില്‍ നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് മോഹന്‍ ലാല്‍ ആരോപിച്ചു.

നേരത്തേ തന്നെ സംസ്ഥനാത്ത് എന്‍ഡിഎ വിട്ട് നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന്‍റെ മുതിര്‍ന്ന നേതാവാവും ഫിറോസാപൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയുമായി ഷേര്‍ സിംഗ് ഗുബായയാണ് ആദ്യം കോണ്‍ഗ്രസില്‍ എത്തിയത്.പാര്‍ട്ടിയുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്ന ഷേര്‍ സിംങ് ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് എന്‍ഡിഎ മുന്നണിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.രായി സിഖ് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഷേര്‍ സിംഗ്. ഫിറോസാപുര്‍ മണ്ഡലത്തിലെ പ്രബലമായ സമുദായവും രായി സിഖ് ആണ്.

2014 ല്‍ 13 ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎയില്‍ ശിരോമണി അകാലിദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ട് സീറ്റ് കരസ്ഥമാക്കി.ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി ഏവരേയും ഞെട്ടിച്ചുകൊണ്ട് നാല് സീറ്റുകളായിരുന്നു നേടിയത്.അതേസമയം 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

NO COMMENTS