രാഹുല്‍ ഈശ്വരിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

206

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അറസ്റ്റിലായി ജയിലില്‍ നിരാഹാര സമരം അനുഷ്ഠിച്ച രാഹുല്‍ ഈശ്വര്‍ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ ഈശ്വര്‍ , ഹരി നാരായണന്‍, പ്രതീഷ് വിശ്വനാഥന്‍, അര്‍ജ്ജുന്‍, പ്രശാന്ത് ഷിനോയ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

NO COMMENTS