ജലദൗര്‍ബല്യ പ്രദേശമായി പ്രഖ്യാപിച്ചിടത്ത് സ്വകാര്യ വ്യക്തിക്ക് കുപ്പിവെള്ള ഫാക്ടറി തുടങ്ങാന്‍ അനുമതി

206

കൊല്ലം: ജലദൗര്‍ബല്യ പ്രദേശമായി പ്രഖ്യാപിച്ചിടത്ത് സ്വകാര്യ വ്യക്തിക്ക് കുപ്പിവെള്ള ഫാക്ടറി തുടങ്ങാന്‍ പഞ്ചായത്ത് ഭരണസമിതിയുടെയും ഭൂഗര്‍ഭ ജലവകുപ്പിന്റെയും അനുമതി. കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലാണ് സ്വകാര്യ കുപ്പിവെള്ള ഫാക്ടറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നു.ഓഡിറ്റോറിയം നിര്‍മ്മിക്കാനെന്ന പേരിലാണ് ഇട്ടിവ പഞ്ചായത്തിലെ പട്ടാണിമുക്കില്‍ സ്വകാര്യ വ്യക്തി സ്ഥലം വാങ്ങിയത്. ഇവിടെ നിന്നും അനധികൃതമായി മണ്ണെടുത്ത് തൊട്ടടുത്തുള്ള സ്ഥലം നികത്തുകയും ചെയ്തു. അഞ്ച് വര്‍ഷം കഴിഞ്ഞ് ഈ സ്ഥലത്ത് കുപ്പിവെള്ള ഫാക്ടറി സ്ഥാപിക്കുവാന്‍ അനുമതി തേടുകയായിരുന്നു.കഴിഞ്ഞ വേനലില്‍ ഈ പ്രദേശങ്ങളില്‍ പഞ്ചായത്ത് തന്നെ ടാങ്കറിലാണ് കുടിവെള്ളം എത്തിച്ചിരുന്നത്. നോവ എന്ന പേരില്‍ കുപ്പിവെള്ള കമ്പനി തുടങ്ങാനാണ് അപേക്ഷ.പ്രതിദിനം മുപ്പതിനായിരം ലിറ്റര്‍ വെള്ളം എടുക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പ് അനുമതി നല്‍കി. കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ നിന്ന് അനുമതിയും കിട്ടി .നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പഞ്ചായത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എല്ലാ അനുമതിയോടുകൂടെയാണ് നിര്‍മ്മാണം തുടങ്ങിയതെന്നും പദ്ധതി ജലദൗര്‍ബല്യത്തിന് കാരണമാവില്ലെന്നാണ് കമ്പനി ഉടമസ്ഥന്റെ വാദം

NO COMMENTS

LEAVE A REPLY