പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി.ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

201

കോഴിക്കോട് • പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി.ദക്ഷിണാമൂര്‍ത്തി (81) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ദക്ഷിണാമൂര്‍ത്തി ഒരു പതിറ്റാണ്ടിലേറെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നു മാറിയത്. ദീര്‍ഘകാലം ദേശാഭിമാനിയുടെ കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965, 67, 80 പേരാമ്ബ്രയില്‍നിന്നു നിയമസഭയിലെത്തി.

NO COMMENTS

LEAVE A REPLY