തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നില്‍ വച്ച് മകന്‍ അമ്മയുടെ കഴുത്തിന് കുത്തി പരിക്കേല്‍പ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. പേയാട് സ്വദേശിനി ദീപയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മകന്‍ അഭിജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സെക്രട്ടേറിയേറ്റിന് മുന്നിലുള്ള വഴിയില്‍ നിന്ന് ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനിടെ പ്രകോപിതനായ അഭിജിത്ത് കയ്യില്‍ കരുതിയിരുന്ന കത്തി അമ്മയുടെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പേയാട് സ്വദേശികളായ ഇവര്‍ പേരൂര്‍ക്കടയില്‍ താമസിച്ചുവരികയാണ്.