സമന്വയം ചർച്ചാവേദി ; കവിസംഗമവും മഹാകവി തിരുനെല്ലൂരിന്റെ സാഹിത്യ സംഭാവനകളും നവംബർ 28ന്..

17

സമന്വയം ചർച്ചാവേദി തിരുവനന്തപുരം പൂജപ്പുര സി.അച്യുതമേനോൻ സെന്ററിലെ
കെ.വി.സുരേന്ദ്രനാഥ് ഹാളിൽ 2023 നവംബർ 28 ചൊവ്വ 3 മണിക്ക് കവിസംഗമവും 4.00 ന് മഹാകവി തിരുനല്ലൂരിന്റെ സാഹിത്യസംഭാവനകളെ കുറിച്ച് സാഹിത്യചർച്ചയും സംഘടിപ്പിക്കുന്നു.

പി.സുദർശനൻ അധ്യക്ഷത വഹിക്കുന്ന കവിസംഗമം കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ അധ്യക്ഷത വഹിക്കുന്ന മഹാകവി തിരുനല്ലൂർ കരുണാകരന്റെ സാഹിത്യസംഭാവനകളെ കുറിച്ചുളള സാഹിത്യചർച്ച വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഡോ.ഡൊമനിക് കാട്ടൂർ മുഖ്യപ്രഭാഷണം നിർവഹി ക്കുന്ന ചടങ്ങിൽ ഡോ.ബി.വിവേകാനന്ദൻ, വി.ദത്തൻ എന്നിവർ പ്രഭാഷണം നടത്തും. ചടങ്ങിന് എൻ.ഷൺമുഖംപിള്ള സ്വാഗതവും പള്ളിച്ചൽ സുരേഷ് നന്ദിയും പറയും.

NO COMMENTS

LEAVE A REPLY