ശ്രീജീവിന്‍റെ കസ്റ്റഡി മരണം ; പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കോടതിയിലേക്ക്

273

തിരുവനന്തപുരം: സഹോദരന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നാളെ കോടതിയെ സമീപിക്കും. ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുക. സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു.
ശ്രീജിത്തിന്റെ സമരം 765 ദിവസത്തിലേയ്ക്ക് എത്തുമ്ബോള്‍ യുവാവിന് പിന്തുണയുമായി സൈബര്‍ ലോകവും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്ബയിന് തുടക്കമിട്ട ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടികള്‍ ശ്രീജിത്തിന് വേണ്ടി സംഘടിപ്പിക്കുന്നത്.

NO COMMENTS