കടലുണ്ടി അഴിമുഖത്ത് കുളിക്കാനിറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു

157

മലപ്പുറം∙ കടലുണ്ടി അഴിമുഖത്ത് കുളിക്കാനിറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. നാലുപേർ ചേർന്ന് അവരെ രക്ഷിച്ചു കരയ്ക്കെത്തിച്ചു. ഉച്ചയ്ക്കു രണ്ടിനാണു സംഭവം. പരപ്പനങ്ങാടി സ്വദേശികളായ കെ.പി.മുനീർ (24), കെ.പി.ഇസ്മായിൽ (22) എന്നിവരാണു കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. ഉടൻതന്നെ പരിസരത്തുണ്ടായിരുന്ന മർസൂക്ക് ഇവരെ രക്ഷിക്കാൻ കടലിലേക്കു ചാടി.

ഇവർ മൂന്നുപേരും അപകടത്തിൽപ്പെട്ടെന്നു കരുതി സമീപത്തുണ്ടായിരുന്നവർ ബഹളംവച്ചു. ഉടൻതന്നെ പ്രദേശവാസികളായ മാളിയേക്കൽ റഫീഖ്, ചുള്ളിയിൽ നൗഷാദ്, ഷിഹാബ് എന്നിവർ ഒരു വള്ളത്തിൽ പോയി രക്ഷാപ്രവർത്തനം നടത്തി. എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

NO COMMENTS

LEAVE A REPLY