കർഷക പ്രക്ഷോഭം – ഡല്‍ഹിയിലേക്കുള്ള അഞ്ച് ദേശീയപാത കർഷകർ ഉപരോധിച്ചു – പ്രക്ഷോഭത്തെ നേരിടാന്‍ കേന്ദ്രം അര്‍ധസൈനികരെ നിയോഗിച്ചു.

24

ന്യൂഡല്‍ഹി : കര്ഷകപ്രക്ഷോഭം പതിനെട്ടു ദിവസം പിന്നിടുമ്ബോള് ഡല്‍ഹിയിലേക്കുള്ള അഞ്ച് ദേശീയപാതയും ഉപരോധിച്ച്‌ കര്ഷകര്. ഡല്‍ഹി–ജയ്പുര്‍ ദേശീയപാതയില് കര്‍ഷകര്‍ സമരകേന്ദ്രം തുറന്നു. പ്രക്ഷോഭത്തെ നേരിടാന്‍ വന്‍ സന്നാഹമൊരുക്കിയ കേന്ദ്രം അര്‍ധസൈനികരെയും നിയോഗിച്ചു.

ഹരിയാന–-രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. അഖിലേന്ത്യ കിസാന്‍സംഘര്‍ഷ് കോ–-ഓര്‍ഡിഷേന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഷാജഹാന്‍പുരില്‍ ഉപരോധം. സമരകേന്ദ്രങ്ങളായ സിന്‍ഘുവിലേക്കും ഗാസിപുരിലേക്കും കര്ഷകപ്രവാഹം തുടരുന്നു.

തിങ്കളാഴ്ച ഡല്‍ഹിമേഖലയിലെ സമരകേന്ദ്രങ്ങളില്‍ കര്‍ഷകനേതാക്കള്‍ ഉപവസിക്കും. ഉപവാസത്തില് പങ്കുചേരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്കുസമീപം പ്രതിഷേധത്തിന് ശ്രമിച്ച എംഎല്‍എമാരായ അതിഷി മര്‍ലേന, രാഘവ് ഛദ്ദ എന്നിവരടക്കമുള്ള എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഷാജഹാന്‍പുരില്‍ ധര്‍ണ തുടരുംകോട്പുത്ലിയില്‍നിന്ന് പ്രകടനമായി എത്തിയാണ് കര്ഷകര് ഷാജഹാന്‍പുരില്‍ ദേശീയപാത ഉപരോധിച്ചത്. ഗതാഗതം തിരിച്ചുവിട്ടു. ഷാജഹാന്‍പുരില്‍ ധര്‍ണ തുടരും. അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, വൈസ് പ്രസിഡന്റ് അമ്രാറാം, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, യോഗേന്ദ്ര യാദവ്, മേധ പട്കര്‍, രാജു ഷെട്ടി, പ്രതിഭ ഷിന്‍ഡെ, കവിത കുരുഗന്തി, സത്യവാന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി വിക്രം സിങ്, എസ്‌എഫ്‌ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവര്‍ സംസാരിച്ചു. ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ടി പ്രവര്‍ത്തകര്‍ രാജസ്ഥാനില്‍ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തു.

മെഡലുകള് തിരിച്ചു നല്കും സൈനികര്‍ക്ക് ലഭിച്ച ധീരതയ്ക്കുള്ള മെഡലുകള്‍ ശേഖരിച്ച്‌ തിരിച്ചുനല്‍കാന്‍ സിന്‍ഘു സമരകേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന മുന്‍ സൈനികര്‍ തീരുമാനിച്ചു. കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചും പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയും 78 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുറന്നകത്തെഴുതി.

ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ കൂട്ടായ്മ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം: അനിശ്ചിതകാലസമരം തുടരുന്നു
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം രണ്ടു ദിവസം പിന്നിട്ടു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഞായറാഴ്ച കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ സമരം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ അധ്യക്ഷയായി. അന്തരിച്ച കാര്‍ഷിക ശാസ്ത്രജ്ഞന്‍ ആര്‍ ഹേലിക്ക് സത്യഗ്രഹ വളന്റിയര്‍മാര്‍ അനുശോചനം അര്‍പ്പിച്ചു.

കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, വൈസ് പ്രസിഡന്റ് എം വിജയകുമാര്‍, ജില്ലാ സെക്രട്ടറി കെ സി വിക്രമന്‍, സംയുക്ത കര്‍ഷക സമിതി നേതാക്കളായ മാങ്കോട് രാധാകൃഷ്ണന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എം എം ബഷീര്‍, എം കെ ദിലീപ്, തമ്ബാനൂര്‍ രാജീവ്, സോമശേഖരന്‍ നായര്‍, ആര്‍ എസ് പ്രഭാത് തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS