സമാജ്‍വാദി പാര്‍ട്ടിയെ വീണ്ടും ഭരണത്തിലേറ്റിയാല്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ : അഖിലേഷ് യാദവ്

188

ലക്നൗ • സമാജ്‍വാദി പാര്‍ട്ടിയെ വീണ്ടും ഭരണത്തിലേറ്റിയാല്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. 2017 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എസ്പിയെ തിരികെ അധികാരത്തില്‍ എത്തിച്ചാല്‍ മാത്രമേ ഈ ‘ഒാഫര്‍’ ലഭ്യമാകുവെന്നും അഖിലേഷ് പറഞ്ഞു.
സൗജന്യമായി ഏറ്റവുമധികം ലാപ്ടോപ്പുകള്‍ നല്‍കിയ സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ഏതാണ്ട് 18 ലക്ഷം ലാപ്ടോപുകള്‍ ഞങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. അധികാരത്തില്‍ തുടരാന്‍ സാധിച്ചാല്‍ പാവപ്പെട്ട എല്ലാവര്‍ക്കും സൗജന്യ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുകയാണ്- അഖിലേഷ് വ്യക്തമാക്കി.ഒരു മാസത്തിനകം ഇതിനായുള്ള ഒാണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കുമാണ് സൗജന്യ സ്മാര്‍ട്ട് ഫോണിനുള്ള അര്‍ഹത. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. 18 വയസുപൂര്‍ത്തിയായ ഉത്തര്‍പ്രദേശുകാര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. സര്‍ക്കാരിനെയും ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനുള്ള മാര്‍ഗമായാണ് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ വിശദീകരിക്കുന്നത്

NO COMMENTS

LEAVE A REPLY