പാലിയേക്കരയില്‍ ടോള്‍ പാതയ്ക്കു സമാന്തരമായി തുറന്ന റോഡ് അടച്ചു

157

തൃശൂര്‍ • ദേശീയ പാതയില്‍ പാലിയേക്കരയില്‍ ടോള്‍ പാതയ്ക്കു സമാന്തരമായി തുറന്ന റോഡ്, ടോള്‍ കമ്ബനി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ അടച്ചു. കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍ ഇതു തുറന്നു കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. തൊട്ടടുത്ത ദിവസം ചിലര്‍ ബലം പ്രയോഗിച്ചു ഇവിടെ സ്ഥാപിച്ച കമ്ബികള്‍ മുറിച്ചു മാറ്റി. എന്നാല്‍ സമാന്തര പാത തുറക്കുന്നതിനു എതിരെ കോടതി വിധി ഉണ്ടെന്നു കണ്ടെത്തിയതിനാലാണ് വീണ്ടും പാത ഭാഗികമായി അടയ്ക്കാന്‍ അനുമതി കിട്ടിയത്. പൊലീസ് സഹായത്തോടെയാണ് പാത അടച്ചത്.