ഇസ്ലാമിക് സ്റ്റേറ്റ് ബുര്‍ഖ നിരോധിച്ചു

203

ബുര്‍ഖയ്യ്ക്കും ശിരോവസ്ത്രത്തിനും ഫ്രാന്‍സില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അത് ആഗോള തലത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് അങ്ങനെ ചെയ്തതെങ്കിലും മതവിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായി അത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാലിപ്പോള്‍, ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ തോക്കെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ബുര്‍ഖ നിരോധിച്ചിരിക്കുന്നു. കൗതുകകരമായ വസ്തുത, അതിന് ഐസിസ് പറയുന്ന കാരണവും സുരക്ഷാ ഭീഷണി തന്നെ!ഭീകരരുടെ ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂള്‍ നഗരത്തിലാണ് ബുര്‍ഖയ്ക്ക് വിലക്ക്. ബുര്‍ഖ അണിയാത്തവരെ കൊന്നും കഠിനമായി ശിക്ഷിച്ചും മതനിയമം നടപ്പാക്കിയവരാണ് ഒരുകാലത്ത് ഐസിസുകാര്‍. എന്നാല്‍ തന്ത്രപ്രധാന മേഖലകളിലും കെട്ടിടങ്ങളിലും ബുര്‍ഖ അണിയരുതെന്നാണ് ഭീകരരുടെ ഉത്തരവ്.ബുര്‍ഖ അണിഞ്ഞ് സ്ത്രീവേഷത്തിലെത്തിയ സൈനികരുടെയും മറ്റും ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെടാന്‍ തുടങ്ങിയതോടെയാണ് ഗത്യന്തരമില്ലാതെ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്താന്‍ ഐസിസ് നിര്‍ബന്ധിതരായത്. ഇറാന്‍ ഫ്രണ്ട് പേജ് എന്ന വെബ്സൈറ്റാണ് മൊസൂളിലെ രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ വിലക്ക് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.തല മുതല്‍ കാല്‍നഖം വരെ മൂടിയിരിക്കണം എന്നതായിരുന്നു ഐസിസ് ഇറാഖിലും സിറിയയിലും നടപ്പാക്കിയിരുന്ന വസ്ത്രനിയമം. മൊസൂളിലെ സുരക്ഷാ കേന്ദ്രങ്ങള്‍ക്കും തന്ത്രപ്രധാന കെട്ടിടങ്ങളിലും ഒഴികെ ഇപ്പോഴും ഇതേ നിയമം സ്ത്രീകള്‍ പാലിച്ചേ മതിയാകൂ. എന്നാല്‍, ഐസിസ് നിര്‍ദേശിച്ചിരിക്കുന്ന മേഖലകളില്‍ ഈ വസ്ത്രം ്ണിയാന്‍ പാടില്ലെന്നാണ് ഉത്തരവിട്ടിട്ടുള്ളത്.കഴിഞ്ഞ മാസം സിറിയയിലെ മന്‍ബ്ജി നഗരത്തില്‍ സ്ത്രീകള്‍ ബുര്‍ഖ കത്തിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഒരു പെണ്‍കുട്ടി ബുര്‍ഖ ഊരി തീയിലിടുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ പെണ്‍കുട്ടി ഐസിസിന്റെ ശിക്ഷയ്ക്കിരയായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പിന്നാലെയുണ്ടായി.

NO COMMENTS

LEAVE A REPLY