മലാപറമ്പില്‍ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് അപകടം

193

കൊളത്തൂര്‍• മാലാപറമ്പില്‍ വളവില്‍ ലോറി വീടിനു മുകളിലേക്കു മറിഞ്ഞു വീണ്ടും അപകടം. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീട്ടില്‍ ഈ സമയം ആളുകളുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം.രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഇതേ വീടിനു മുകളിലേക്കു ലോഡുമായി വന്ന ലോറി മറിഞ്ഞിരുന്നു. അന്നു വീട്ടിലുള്ളവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടയാള ബോര്‍ഡും സുരക്ഷാ ഭിത്തിയും ഇല്ലാത്തത് കൊടും വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് അപകടത്തിന് ആക്കം കൂട്ടുന്നുണ്ട്.

NO COMMENTS

LEAVE A REPLY