സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി ( ജി.പി.എ.ഐ.എസ് പദ്ധതി )പ്രീമിയം 31വരെ അടയ്ക്കാം

8

തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2021 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി ഉത്തരവായി. 2020 ഡിസംബർ 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവർ (KSR XIIA KSRXIIC ഒഴികെ), അന്യത്ര സേവനത്തിലുള്ളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്തതിനാൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാരും 31ന് മുമ്പ് പ്രീമിയം “8658-102-88 Suspense account GPAI fund’ എന്ന ശീർഷകത്തിൽ ഒടുക്കി 2021 ജി.പി.എ.ഐ.എസ് പദ്ധതിയിൽ അംഗത്വമെടുക്കണം.

എല്ലാ ഡി.ഡി.ഒ (ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർമാർ) മാരും തങ്ങളുടെ കീഴിലുള്ള എല്ലാ ജീവനക്കാരും ജി.പി.എ.ഐ.എസ്. അംഗത്വം എടുത്തുവെന്ന് ഉറപ്പുവരുത്തണം.