വിശ്വാസവോട്ട് അസാധുവാക്കണമെന്ന സ്റ്റാലിന്റെ ഹര്‍ജി നാളെ പരിഗണിക്കും

170

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ശനിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിയ്ക്കും. ഇന്ന് ഹര്‍ജി പരിഗണിയ്ക്കണമെന്ന് ഡി എം കെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ നാളെ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രതിപക്ഷത്തെ മുഴുവന്‍ ബലം പ്രയോഗിച്ച് പുറത്താക്കി നടത്തിയ വിശ്വാസവോട്ടെടുപ്പിന് നിയമസാധുതയില്ലെന്നാണ് ഡി എം കെ ഹര്‍ജിയില്‍ പറയുന്നത്. രഹസ്യ ബാലറ്റിലൂടെ വിശ്വാസവോട്ടെടുപ്പ് നടത്തുകയോ, എംഎല്‍എമാര്‍ക്ക് പൊതുജനാഭിപ്രായം തേടാന്‍ സമയം നല്‍കാന്‍ ഒരാഴ്ചത്തേയ്ക്ക് വോട്ടെടുപ്പ് നീട്ടുകയോ ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയെന്നും ഹര്‍ജിയില്‍ ഡി എം കെ ആരോപിയ്ക്കുന്നു. സഭയില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് സ്റ്റാലിനും അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ഒ പനീര്‍ശെല്‍വവും നല്‍കിയ പരാതിയെത്തുടര്‍ന്ന് നിയമസഭാ സെക്രട്ടറി ഇന്നലെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY