കൊച്ചി: എറണാകുളം വടുതലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വടുതലയില്‍ കേബിള്‍ ടിവി ജീവനക്കാരനായ ആലപ്പുഴ വെളിയനാട് വാഴപറന്പില്‍ ടോമിച്ചന്‍റെ മകന്‍ ലിറ്റോ ടോമി(19), വടുതല വാടയ്ക്കകത്ത് വീട്ടില്‍ ടിന്‍സ്ലി ജസ്റ്റിന്‍(32) എന്നിവരാണു മരിച്ചത്. വടുതല കുരിശുപള്ളിക്കു സമീപം ശനിയാഴ്ച രാത്രി 11.35 നായിരുന്നു അപകടം. ലിറ്റോ ടോമി ഓടിച്ചിരുന്ന സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ടിന്‍സ്ലിയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടിന്‍സ്ലിയുടെ സ്കൂട്ടറിനു പിന്നില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് ഫ്രാന്‍സിസിനെ പരുക്കുകളോടെ എണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ടിന്‍സ്ലി ജസ്റ്റിന്‍റെ സംസ്കാരം നടത്തി. ലിറ്റോ ടോമിയുടെ സംസ്കാരം നാളെ രാവിലെ പത്തിന് വെളിയനാട് സെന്‍റ സേവ്യേഴ്സ് പള്ളിയില്‍. മാതാവ്: ലിസമ്മ, സഹോദരങ്ങള്‍: ലിറ്റി, ടിന്‍സി.