വി മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ഥി ; മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും

177

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുക. 18 അംഗ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നും ജിവിഎല്‍ നരസിംഹ റാവു ഉത്തര്‍പ്രദേശില്‍ നിന്നും നാരായണന്‍ റാണെ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് വി മുരളീധരന്‍ പ്രതികരിച്ചു.

NO COMMENTS