സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

179

റിയാദ്: സൗദി അറേബ്യയിലെ റിയാദിനടുത്തു മറാത്ത് ദുര്‍മ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ കുന്നംകുളം കൊട്ടിലിങ്കത്ത് തിലകന്‍ (48 ) ആലപ്പുഴ കായംകുളം സ്വദേശി എന്‍ . ഓമനക്കുട്ടന്‍ (45 ) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച പ്രാഡോ ജീപ്പ് ടയര്‍ പൊട്ടി സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു വാഹനം മലക്കം മറിയുകയായിരുന്നു. തിലകനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് സംഭവം. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന മാന്നാര്‍ സ്വദേശി ബാബു വര്‍ഗീസ്, കുട്ടനാട് സ്വദേശി ടോം മാത്യു, തൃശൂര്‍ സ്വദേശികളായ വിജയന്‍, മനോജ് എന്നിവര്‍ക്ക് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ചവരുടെ മൃതദേഹങ്ങള്‍ മറാത്ത് ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയിലെ ജീവനക്കാരായ ഇവര്‍ ദുര്‍മയിലെ സൗദി ഇലക്‌ട്രിക്കല്‍ കമ്ബനിയുടെ സൈറ്റില്‍ അറ്റകുറ്റപ്പണിക്ക് പോയി തിരിച്ചുവരുമ്ബോഴാണ് ദുരന്തമുണ്ടായത്.

NO COMMENTS

LEAVE A REPLY