കെ സുരേന്ദ്രന് വോട്ട് നേടാൻ ഭക്ഷ്യക്കിറ്റുകൾ നിറച്ചെത്തിയ വാഹനം പൊലീസ് പിടികൂടി

17

ബത്തേരി :വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് വോട്ട് നേടാൻ ബിജെപിക്കാർ കൊണ്ടുപോവുകയായിരുന്ന 1500 ഭക്ഷ്യക്കിറ്റുകൾ നിറച്ചെത്തിയ വാഹനം ബത്തേരി പൊലീസ് പിടികൂടി

അയ്യായിരത്തോളം ഭക്ഷ്യക്കിറ്റുകൾ സ്ഥാപനത്തിൽ തയാറാക്കിയ നിലയിലുണ്ട്. പതിനായിരം കിറ്റുകൾ തയാറാക്കി നൽകുന്നതിനാണ് സ്ഥാപനത്തിന് ഓർഡർ നൽകിയത്. രണ്ടായിരം രൂപ വിലവരുന്ന ഭക്ഷ്യധാന്യങ്ങളും എണ്ണകളും മറ്റ് വസ്‌തുക്കളും അടങ്ങിയതാണ് കിറ്റുകൾ. ബത്തേരിയിലെ ചില പ്രദേശങ്ങളിലെ ആദിവാസി കോളനികളിൽ കിറ്റുകൾ എത്തിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സംഘം ഭക്ഷ്യക്കിറ്റു കളും വാഹനവും പിടിച്ചെടുത്തത്.

ബുധൻ രാത്രി എട്ടിനാണ് നഗരത്തിലെ പ്രമുഖ മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും ഭക്ഷ്യക്കിറ്റുകൾ നിറച്ച കണ്ണൂർ രജിസ്ട്രേഷനിലുള്ള പിക്കപ്പ് ജീപ്പ് പൊലീസ് പിടികൂടിയത്.

NO COMMENTS

LEAVE A REPLY