റയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി

256

കോട്ടയം: റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ കോട്ടയത്ത് ഒരാള്‍ അറസ്റ്റിൽ .കാസര്‍കോട് കമ്മാടം കളത്തിങ്കൽ വീട്ടിൽ ഷെമീം ആണ് പിടിയിലായത്. കോട്ടയത്ത് ഏഴു പേരിൽ നിന്നായി 38 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത് . ഷിയാസ് എന്ന പേരിലായിരുന്നു തട്ടിപ്പ് .റെയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ടീമംഗമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ ഇയാള്‍ വലയിലാക്കിയത് .ടിക്കറ്റ് ചെക്കര്‍, സിവിൽ സര്‍ജൻ തസ്തികകളിൽ നിയമനം നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത് . ജോലിക്ക് പണം നല്‍കിയ ഒരാളെ കൊണ്ട് കാറും വാങ്ങിപ്പിച്ചു .അതിലായിരുന്നു ഇയാളുടെ യാത്ര .
പണം നല്‍കിയവരെ ചെന്നൈയിൽ കൊണ്ടു പോയി ഫിസിക്കൽ ടെസ്റ്റ് നടത്തി വ്യാജ നിയമന ഉത്തരവും നല്‍കി .കോട്ടയത്ത് മുന്തിയ ഹോട്ടലുകളിൽ താമസിച്ചായിരുന്നു തട്ടിപ്പ്. കോട്ടയം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . വെള്ളരിക്കുണ്ട് , തമ്പാനൂര്‍,ആലുവ,എറണാകുളം നോര്‍ത്ത് തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ട് . തട്ടിപ്പുകളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി

NO COMMENTS

LEAVE A REPLY