പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ;ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്; സോഷ്യല്‍ മീഡിയയില്‍ പ്രിയങ്ക തരംഗം

186

ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം സോഷ്യല്‍ മീഡിയയിലും വന്‍വാര്‍ത്താ പ്രാധാന്യം നേടി. ഗൂഗിളില്‍ പ്രിയങ്ക ഗാന്ധിയുടെ വാര്‍ത്തകള്‍ക്കായി തിരയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രണ്ടുദിവസമായി കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രിയങ്ക തരംഗമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച്‌ ഒറ്റരാത്രി കൊണ്ട് പതിനായിരത്തോളം പേരാണ് പ്രിയങ്കയെ ഇന്‍സ്റ്റാഗ്രാമില്‍ പുതുതായി ഫോളോ ചെയ്യാന്‍ എത്തിയത്.

ഗൂഗിളില്‍ പ്രിയങ്കയുടെ വേഷവിധാനത്തെക്കുറിച്ചും പ്രിയങ്കയുടെ വിശേഷങ്ങള്‍ക്കായും ഒരുപാട് പേര്‍ പരതി.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്, രണ്ടാം ഇന്ദിര എന്നിങ്ങനെ വിശേഷിപ്പിക്കുന്നവരും ഉണ്ട്.പൊതുതിരഞ്ഞെടുപ്പിന്‌ മാസങ്ങള്‍മാത്രം ശേഷിക്കെയാണ് പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തിറക്കിയത്.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉള്‍പ്പെടുന്ന മേഖലയാണിത്.

NO COMMENTS