തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍

174

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ കണ്ടെത്തി. സ്പെന്‍സര്‍ ജങ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസിലെ പുരുഷന്‍ മാരുടെ മൂത്രപ്പുരയിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്. മാവോയിസ്റ്റുകള്‍ക്കെതിരായ ഭീകരതയ്ക്ക് തിരിച്ചടി നല്‍കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ജല ഉപയോഗം കുറയ്ക്കുന്നതിനായി പതിച്ച പോസറ്ററിന് മുകളിലാണ് ചുവന്ന മഷിയില്‍ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. പരിശോധനകള്‍ക്ക് ശേഷം പോലീസ് പോസ്റ്റര്‍ നീക്കം ചെയ്തു. പോസ്റ്ററിന്റെ ആധികാരികതയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ച്‌ കൊന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.