അടൂര്‍: ഏനാത്ത് ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പ്ലാറ്റ് ഫോമിലെ ഇരുമ്ബ് പ്ലേറ്റ് ഇളകിമാറിയതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച വൈകുന്നേരമാണ് പാലത്തിലെ തകരാര്‍ കണ്ടെത്തിയത്. ഇതോടെ ഗതാഗതം നിരോധിക്കുകയായിരുന്നു. ഗതാഗതം നിരോധിച്ചത് ഈ ഭാഗത്ത് വന്‍ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. വാഹനങ്ങളുടെ നീണ്ടനിരയാണ് പാലത്തിന്റെ ഇരുകരയിലും ദൃശ്യമായത്.