തിരുവനന്തപുരം വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രനാണ് മകൻ രാജേഷിൻറെ അടിയേറ്റ് 11 ദിവസം അബോധാവസ്ഥയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞ ശേഷം ഇന്ന് ഉച്ചയോ (മെയ്14 ) ടെ മരണം സംഭവിച്ചത് .
മദ്യപിച്ച് വന്ന രാജേന്ദ്രനും രാജേഷും തമ്മിൽ വാക്ക് തർക്കം തർക്കമുണ്ടായി. ഇതിനിടെ രാജേഷിന്റെ അടിയേറ്റ് നിലത്തുവീണ രാജേ ന്ദ്രൻ്റെ തലയിൽ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് രാജേന്ദ്രന്റെ മൂത്തമകനായ രാജേഷി(42)നെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയി ലെടുത്തു. മേയ് നാലിന് ഉച്ചയോടെ അബോധാവസ്ഥയിലായിരുന്ന രാജേന്ദ്രന മകൻ രാജേഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
സുധയാണ് രാജേന്ദ്രൻ്റെ ഭാര്യ. രാജീവ്, സജീവ്, താര എന്നിവർ മറ്റ് മക്കളാണ് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ . മൃതദേഹ പരിശോധനാ ഫലം ലഭിച്ച ശേഷമാകും രാജേന്ദ്രൻ്റെ മരണകാരണം വ്യക്തമാകുക.