കണ്ണൂരില്‍ അഫ്‍സ്‍പ പ്രയോഗിക്കണമെന്ന് കുമ്മനം

175

തിരുവനന്തപുരം: കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്‍സ്‍പ) പ്രയോഗിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഗവർണർ അധികാരം ഉപയോഗപ്പെടുത്തണമെന്നും അക്രമ പരമ്പരകളെകുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു. കണ്ണൂര്‍ കക്കന്‍പാറയില്‍ ചൂരക്കാട് ബിജു (34) എന്ന ആര്‍.എസ്.സ് പ്രവര്‍ത്തകനെ ഇന്ന് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സി.പി.എം പ്രവർത്തകൻ സി.വി ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY