അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരിയുടെ വംശീയ പരാമര്‍ശം

194

കോട്ടയം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കവയിത്രി സുഗതകുമാരി നടത്തിയ വംശീയ പരാമര്‍ശം വിവാദമാകുന്നു. പ്രമുഖ പത്രത്തിലെ വാചക മേളയില്‍ പ്രത്യക്ഷപ്പെട്ട പ്രസ്താവനയിലാണ് സുഗതകുമാരിയുടെ വിവാദ പരാമര്‍ശം.കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അന്യസംസ്ഥാനക്കാരുടെ കുടിയേറ്റമെന്ന് സുഗതകുമാരി പറയുന്നു. അന്യസംസ്ഥാനക്കാരുടെ കുടിയേറ്റം സാംസ്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് കേരളത്തെ കൊണ്ട് ചെന്ന് എത്തിക്കുനനത്. വിദ്യാഭ്യാസം കുറഞ്ഞവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായ ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ഇവിടെ ജോലിക്ക് എത്തുന്നത്. അവര്‍ ഇവിടെ വീടും വച്ച്‌ കല്യാണവും കഴിച്ച്‌ ഇവിടുത്തുകാരായി മാറുമെന്നും സുഗതകുമാരി ആശങ്കപ്പെടുന്നു.
അതേസമയം സുഗതകുമാരിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രസ്താവന ശുദ്ധ വംശീയതയും ഭരണഘടനാ വിരുദ്ധവുമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. സാംസ്കാരിക വൈവിധ്യവും വംശീയ വൈവിധ്യവുമുള്ള നാടായി തന്നെയാണ് മറ്റേതൊരു നാടിനെയും പോലെ കേരളവും മുന്നോട്ട് പോകേണ്ടതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളോട് അവിടെയുള്ളവര്‍ ഇതേ നിലപാട് സ്വീകരിച്ചാല്‍ എന്താകുമെന്നും സോഷ്യല്‍ മീഡിയയില്‍ സുഗതകുമാരിയോട് വിയോജിക്കുന്നവര്‍ ചോദിക്കുന്നു.

NO COMMENTS

LEAVE A REPLY