ഇന്ത്യയിലെ വാണിജ്യ പ്രദര്‍ശനം പാകിസ്താന്‍ ഉപേക്ഷിച്ചു

190

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യാ- പാകിസ്താന്‍ വാണിജ്യ ബന്ധത്തെയും ബാധിക്കുന്നു. ഇന്ത്യയില്‍ നടത്താനിരുന്ന വാണിജ്യ പ്രദര്‍ശനം ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പിന്‍വലിച്ചു. ട്രേഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് പാകിസ്താന്‍ ആണ് ഇക്കാര്യമറിയിച്ചത്. ആലിഹാന്‍ പാകിസ്താന്‍ എക്സിബിഷന്‍റെ മൂന്നാം എഡീഷന്‍ ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. 2012ലും 2014ലുമാണ് ആദ്യ രണ്ട് പ്രദര്‍ശനങ്ങള്‍ നടന്നത്.

NO COMMENTS

LEAVE A REPLY