കനത്ത മഴയില്‍ ആന്ധ്ര പ്രദേശിലും തെലങ്കാനയിലും 17 പേര്‍ മരിച്ചു

183

ഹൈദരാബാദ്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്ര പ്രദേശിലും തെലങ്കാനയിലും 17 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഹൈദരബാദില്‍ ദുരിതം വിതച്ചതോടെ സംസ്ഥാന സര്‍ക്കാരുകള്‍ സൈന്യത്തിന്‍റെ സഹായം തേടിയിരിക്കുകയാണ്. റോഡ്-ട്രെയിന്‍ ഗതാഗതങ്ങള്‍ സ്തംഭിച്ചു.ഹൈദരബാദില്‍ സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളോട് ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.ആന്ധ്രപ്രദേശില്‍ ഗുണ്ടൂര്‍ ജില്ലയാണ് കനത്ത മഴയിലും വെള്ളപ്പെക്കത്തിലും ഗുരുതരമായി ബാധിക്കപ്പെട്ടത്. ആറ് മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
തുടര്‍ച്ചയായി രണ്ടാം ദിവസവും ഗുണ്ടൂരിനും സെക്കന്തരാബാദിനും മധ്യേയുള്ള റെയില്‍ ഗതാഗതം സ്തംഭിച്ചു.
സൈന്യത്തിന്‍റെ സഹായം സര്‍ക്കാരുകള്‍ തേടിയതോടെ വെള്ളക്കെട്ടും മഴയും രൂക്ഷമായ പ്രദേശങ്ങളില്‍ സേന എത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സേവനം വേഗം കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളപ്പെക്കത്തില്‍ ഒറ്റപ്പെട്ട് പോയവരെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY