സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്‌എസ് നീക്കം : പിണറായി

634

മലപ്പുറം • കേരളത്തില്‍ പതിവായി സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്‌എസ് നീക്കം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവായി ആക്രമിക്കപ്പെടുന്നത് സിപിഎം പ്രവര്‍ത്തകരാണ്. എന്നിട്ടും സിപിഎമ്മാണ് ആക്രമണം നടത്തുന്നതെന്ന പ്രചരണം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ നിയമ സംവിധാനം ഉണ്ടാക്കും. സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ കാര്‍ക്കശ്യമുള്ള നടപടി സ്വീകരിക്കും.
നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തോടെ പൊതുവിദ്യാലയങ്ങളെ ആധുനികവല്‍ക്കരിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മഞ്ചേരിയില്‍ ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY