യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരുത്തല്‍ വേണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി.

189

തിരുവനന്തപുരം: കോണ്‍ഗ്രസിലെ അനൈക്യമാണ് യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും പ്രശ്‌നപരിഹരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.നിലവില്‍ യുഡിഎഫില്‍ പല പോരായ്മകളുമുണ്ട്. യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസിലെ അനൈക്യവും മറ്റു പ്രശ്‌നങ്ങളുമാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണം. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നീങ്ങണം -കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കേണ്ടത് യുഡിഎഫിന്റെ കെട്ടുറപ്പിന് ആവശ്യമാണെന്നും പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടണമെന്നും മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരം നടത്തും. 23-ാം തീയതി ഹൈക്കമാന്‍ഡുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പുനഃസംഘടയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY