എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപിക്കെതിരെ കേസടുത്തു

174

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപിക്കെതിരെ ദില്ലി പൊലീസ് കേസടുത്തു. സംഭവത്തെക്കുറിച്ച്‌ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എം.പി രവീന്ദ്ര ഗെയ്ക്കാവദിനെ ഇന്ത്യന്‍ എയര്‍‍ലൈന്‍സ് ഫെഡറേഷനും വിലക്കി. ഇന്നലെ പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് വരുന്നതിനിടെ ബിസിനസ് ക്ലാസ് നല്‍കാത്തിനാണ് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ ആര്‍. സുകുമാറിനെ, ഗെയ്ക്ക്വാദ് അടിച്ചസംഭവത്തിലാണ് ദില്ലി പൊലീസ് കേസെടുത്തത്. എയര്‍ ഇന്ത്യക്കെതിരെ രവീന്ദ്ര ഗെയ്ക്കാവദും പരാതി നല്‍കി. പരാതികള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ എയര്‍ ഇന്ത്യ ഉള്‍പ്പടെ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാന കമ്ബനികളുടെ സംഘടനയായ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷനും ഗെയ്ക്കാവാദിനെ വിലക്കി.

NO COMMENTS

LEAVE A REPLY