ബധിര-മൂക വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഗുണ്ടാ ആക്രമണം.

200

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. അതേസമയം വിദ്യാര്‍ത്ഥികളെ ആക്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുട്ടികള്‍ക്കു നേരെ ആക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സം ഘമാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പുളിക്കല്‍ എബിളിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. . സംഭവ ദിവസം രാവിലെ വാഹന പാര്‍ക്കിംഗുമായി സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിനു കാരണം. തുടര്‍ന്ന് രാത്രി ഓട്ടോയിലും കാറിലുമായി എത്തിയ സംഘം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച്‌ കടന്നുകളയുകയായിരുന്നു.

ആയുധങ്ങളും മറ്റു ഉപയോഗിച്ചായിരുന്നു ആക്രണണം. പലര്‍ക്കും സാരമയി പരിക്കേറ്റിട്ടുണ്ട്. അതേസമയം രക്ഷാകര്‍ത്താക്കളെ സംഭവം കൃത്യമായി അറിയിച്ചില്ലെന്നാരോപിച്ച്‌ കോളേജ് അധികൃതര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.

NO COMMENTS