വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്

145

വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് നടത്തി . ഇന്ന് പുലർച്ചെ 2 മണിക്കാണ് പരിശോധന നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു . അഴിമതിയില്‍ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ട്. മോട്ടോർ വാഹനവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. വേലന്താവളം AMVI ശരത് കുമാർ, ഗോപാലപുരെ ഓഫീസ് അസിസ്റ്റന്‍റ് സുനിൽ മണിനാഥ് എന്നിവർക്കാണ് സ്ഥലംമാറ്റം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഉത്തരവിട്ടത് .

NO COMMENTS

LEAVE A REPLY