കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനം നിര്‍ബന്ധം : സുപ്രീം കോടതി

168

ന്യൂഡല്‍ഹി: രാജ്യാന്തര ചലച്ചിത്രമേളയിലും ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി. എല്ലാ സിനിമ പ്രദര്‍ശനങ്ങള്‍ക്കും മുമ്പായി ദേശീയഗാനം നിര്‍ബന്ധമായും ആലപിച്ചിരിക്കണമെന്നാണു നിര്‍ദ്ദേശം. വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കണമെന്നാണു സുപ്രീം കോടതി നിര്‍ദ്ദേശം. ഭിന്നശേഷിക്കാര്‍ എഴുന്നേല്‍ക്കണമെന്നില്ല. എന്നാല്‍, വിദേശികള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY