മുത്തങ്ങയിൽ മൂന്നുകോടി 20 ലക്ഷം രൂപയുമായി മൂന്നുപേരെ പിടികൂടി

165

കൽപ്പറ്റ∙ വയനാട് മുത്തങ്ങയിൽ വൻ കുഴപ്പണവേട്ട. മൂന്നുകോടി 20 ലക്ഷം രൂപയുമായി മൂന്നുപേരെ പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ അബ്ദുൽ റഹ്മാൻ, റഫീക്ക്, ജുനൈഫ് എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽനിന്ന് കാറിൽ പണം കൊണ്ടുവരുന്നതിനിടെ ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. ഇവരുടെ പക്കൽനിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.