ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകള്‍ തള്ളാതെ ഷീല ദീക്ഷിത്

164

ന്യൂഡൽഹി∙ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകള്‍ തള്ളാതെ ഷീല ദീക്ഷിത്. പോരാട്ടത്തിനിറങ്ങുന്നത് ഒറ്റയ്ക്കാണെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. പ്രിയങ്ക ഗാന്ധിയുടെ ജനപ്രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഷീല ദീക്ഷിത് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മാസങ്ങളുണ്ടെങ്കിലും അടുത്ത മാസം പ്രചാരണം ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങണോ വേണ്ടയോ എന്ന് പ്രിയങ്ക ഗാന്ധിയാണ് തീരുമാനിക്കേണ്ടത്. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ജനപ്രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൂട്ടായ പ്രവര്‍ത്തനമാകും ഉത്തര്‍പ്രദേശില്‍ ഉണ്ടാവുക. പരമാവധി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിന്‍റെ തന്ത്രങ്ങളും പുതിയ യുപിസിസി അധ്യക്ഷന്‍ രാജ് ബബറിന്‍റെ ജനപ്രീതിയും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി എന്നിവരുമായി സഖ്യം രൂപീകരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ സഖ്യങ്ങളും ഉണ്ടാകും.

NO COMMENTS

LEAVE A REPLY