ഐപിഎല്‍ ടെലിവിഷന്‍ പ്രക്ഷേപണ അവകാശം നല്‍കാനുള്ള ലേലം ബിസിസിഐ നീട്ടിവച്ചു

224

മുംബൈ: ഐപിഎല്‍ ടെലിവിഷന്‍ പ്രക്ഷേപണ അവകാശം നല്‍കാനുള്ള ലേലം ബിസിസിഐ നീട്ടിവച്ചു. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രിംകോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതിയ ലേല തിയതി ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.ആര്‍.എം ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രിംകോടതി മരവിപ്പിച്ചിരുന്നു. ലോധ സമിതിയുടെ അനുമതിയോടെ മാത്രമേ ലേലം നടത്താന്‍ കഴിയു ഇതിനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ അറിയിച്ചു. ലേലത്തിന് തയാറായിരുന്ന കമ്പനികളോട് ക്ഷമാപണം നടത്തുന്നതായും ബിസിസിഐ അറിയിച്ചു.

NO COMMENTS

LEAVE A REPLY