ഭക്ഷ്യവിഷബാധ : ജി.വി രാജ സ്‌പോര്‍ട്സ് സ്കൂളിലെ 13 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

174

ഭക്ഷ്യവിഷബാധയേറ്റ് തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്സ് സ്കൂളിലെ 13 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍. വയറിളക്കവും ഛര്‍ദ്ദിയും പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് 13 കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജ്യോതിലക്ഷ്മി, ആന്‍സി സാറ, പാര്‍വതി, അശ്വതി വിനിമോള്‍ അനുരാധ, ആരതി, നീലിമ, ദേവിക മുരളി, പഞ്ചമി, ഫിമിന, അതുല്യ, ജിബി എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.