മദ്യലഹരിയില്‍ നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ആളെ പൊലീസ് പിടികൂടി

229

കോവളം: മദ്യലഹരിയില്‍ നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞു നിറുത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും പിടികൂടാന്‍ എത്തിയ പൊലീസുകാരനെ അക്രമിക്കുകയും ചെയ്തയാളിനെ കോവളം പൊലീസ് പിടികൂടി. പതിനെട്ടോളം കേസുകളിലെ പ്രതിയായ മുട്ടക്കാട് സ്വദേശി ശിവകാന്തി അനി എന്ന അനില്‍കുമാറാണ്(45), ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാര്‍ക്കും കോവളം പോലീസിനും തലവേദനയായി മാറിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. മദ്യ ലഹരിയില്‍ കോവളം ജങ്ങ്ഷനില്‍ എത്തിയ അനി റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിറുത്തിയും വഴിയാത്രക്കാരെ അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടപ്പെടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ അനി അക്രമം അഴിച്ചു വിട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോവളം പൊലീസ് സ്ഥലത്തെത്തി. അനിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ ആക്രമത്തില്‍ കോവളം പൊലീസ് സ്റ്റേഷനിലെ സി.പി.ഓ അജയകുമാറിന് പരുക്കേറ്റു .
ഏറെ ശ്രമപ്പെട്ടാണ് കോവളം പൊലീസ് അനില്‍കുമാറിനെ ജീപ്പില്‍ കയറ്റിയത്. സ്റ്റേഷനിലെക്കുള്ള യാത്രാമധ്യേ ബൊലേറോ ജീപ്പിന്‍റെ പിന്‍വശത്തെ ഗ്ലാസ് ചവിട്ടി പൊട്ടിച്ച് അനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതി കൂടുതല്‍ അക്രമാസക്തനായി പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായും ,പൊലീസ് പറഞ്ഞു കസ്റ്റഡിയില്‍ ഉള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു

NO COMMENTS

LEAVE A REPLY