സുഹൃത്ത് എന്ന സൗഭാഗ്യം

331

സൗഹൃദങ്ങൾ നമ്മെ ശുദ്ധീകരിക്കണം. യഥാർത്ഥ സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ അവർക്ക് കുറച്ചുമാത്രമേ സംസാരിക്കാനുണ്ടാകു . കാരണം അവർക്കിടയിൽ അഭിനയത്തിനു നാട്ടിലെ വചനങ്ങൾക്കോ സ്ഥാനമില്ല . വാക്കുകളിലോ പ്രവർത്തനങ്ങളിലോ സംഭവിക്കുന്ന ചെറിയ പിഴവുകൾ തെറ്റിദ്ധാരണകകൾ അവരുടെ മനസ്സിൽ വല്ലാത്ത വേദനയായിരിക്കും. സുഹൃത്തിനെ കണ്ടു സംസാരിച്ചു തെറ്റിദ്ധാരണ കളും ആലിംഗനം ചെയ്തു പൊരുത്തപെടുമ്പോൾ ഉള്ളിന്നുള്ളിൽ ഉണ്ടാവുന്ന നിർവൃതി എത്രയാണ് വേദനകൊണ്ട് കണ്ണു നിറയുമ്പോൾ ഉറ്റസുഹൃത്തുമായി ഒന്ന് സംസാരിക്കുമ്പോൾ വേദനകൾ മഞ്ഞുപോലെ ഉരുകി തുടങ്ങുന്നു. മനസ്സ് ശക്തമാകുന്നു. മനസ്സ് പങ്കു വെച്ച് സുഹൃത്ത്.നമ്മുടെ ജീവിതത്തിൽ എന്നും സുഗതമായ ഓർമ്മയും അനുഭവവുമാകും. അത്തരം ചങ്ങാതിമാരെ നമ്മൾ കണ്ടെത്തണം.നമ്മുടെ ദുഃഖങ്ങളിൽ നാം പോലുമറിയാതെ സ്വകാര്യമായി കണ്ണീർ വാർക്കുന്ന സുഹൃത്തിനെക്കാളും മഹത്തരമായത് ഇന്നത്തെകാലത്ത് വേറെന്തുണ്ട്ശക്തമായ മതിൽക്കെട്ടുകൾപോലെ ഒന്നിച്ചു നീങ്ങുന്ന വ്യക്തി ബന്ധങ്ങൾക്ക് ഒരു പോറൽപോലുമേൽക്കാതെ നില നിൽക്കുന്ന സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ രീതിയിൽ മുന്നോട്ടു പോകുന്ന കൂട്ടായ്മയിൽ സ്നേഹത്തിനുള്ള പ്രാധാന്യം എത്രയോ വലുതാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാത പിന്തുടർന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നവർക്ക് എവിടെയാണ് അന്യോന്യമുള്ള കുശുമ്പും കുന്നായ്മയും പറയാൻ നേരം ഉണ്ടാകുക. സൗഹൃദം കൊണ്ട് കോർത്തിണക്കിയ മനസ്സുകളിൽ പകയുടെയോ വൈരാഗ്യത്തിന്റേയോ തെറ്റിദ്ധാരണകളുടെയോ തോരണങ്ങൾ ഉണ്ടായിരിക്കില്ല . ആത്മാർത്ഥമായ സ്നേഹം എന്ന വലിയ കുപ്പായത്തിനുള്ളിൽ ചുരുണ്ട് കൂടുന്ന നമ്മളിനി ഒന്ന് ആലോചിച്ചുനോക്കൂ അവരും നമ്മളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്തി .

ചുറ്റുമുള്ളവരുടെ നന്മയെ കാണുകയും ആ നന്മയെ അംഗീകരിക്കുകയും അതിന്റെ വഴിയേ ആണ് ശരിക്കും നമ്മുടെ മാർഗ്ഗം. അതാണ് ഉദാത്തമായ സൗഹൃദത്തിന് പാത അവസാന ശ്വാസത്തിനായി പിടയുമ്പോഴും ആ സൗഹൃദം തുടിച്ചുകൊണ്ടേയിരിക്കും.

തമ്മിലിടഞ്ഞും – അഹങ്കരിച്ചും
കരൾ കൊത്തിപ്പറിച്ചും – നടന്നൊരാ ഗോത്രകുറുമ്പിനെ
കാട്ടു ക്രൗര്യങ്ങളെ – സാന്ത്വന സംഗീതമായ് – മാറ്റിയ സംഘാടകാ ..

ശത്രുക്കളുടെ വെട്ടും കുത്തുമേറ്റ് ചോരവാർന്ന് വിണ്ടുകീറുന്ന വെയിൽ ചൂടിൽ ഒട്ടിയ വയറും വറ്റിയ ചുണ്ടുകളുമായി ഒരിറ്റു ശ്വാസത്തിനായി പൊരുതുമ്പോഴും തൊണ്ടയിലേക്കുറ്റാൻ തുടങ്ങിയ ജീവജലം കരളിൻറെ കഷണമായ മറ്റൊരുവന് നീട്ടുവാനൊരുങ്ങിയ ആ മനസ്സുണ്ടല്ലോ അതിനു പകരം വെക്കാൻ മറ്റെന്താണുള്ളത്.

തെന്നൽ കെ സത്യൻ

NO COMMENTS